കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കാര്‍ഷിക മേളയുടെ ഒന്നാം ദിനമായ നവംബര്‍ 21-ാം തീയതി തിങ്കളാഴ്ച വിളമഹോത്സവ ദിനമായിട്ടാണ് ആചരിക്കുന്നത്. കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ സഹകരണത്തോടെ ചൈതന്യ കാര്‍ഷിക മേളാങ്കണത്തില്‍ ക്രമീകരിക്കുന്ന വിളപ്രദര്‍ശന പവലിയന്റെ ഉദ്ഘാടനം വൈകുന്നേരം 5.30 ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിക്കും. കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രി ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുക്കും.
കാര്‍ഷിക മേളയുടെ ഉദ്ഘാടന ദിവസമായ നവംബര്‍ 22-ാം തീയതി ചൊവ്വാഴ്ച സര്‍ഗ്ഗ സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 11.45 ന് പതാക ഉയര്‍ത്തല്‍ നടത്തപ്പെടും. തുടര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരവും നടത്തപ്പെടും. 12 മണിയ്ക്ക് ജൈവ കൃഷിയിലൂടെ ഭക്ഷ്യസമൃദ്ധിയിലേയ്ക്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന സെമിനാറിന് കോട്ടയം കൃഷി വിജ്ഞാനകേന്ദ്രം അസ്സി. പ്രൊഫസര്‍ ഡോ. ബിന്ദു പി.എസ് നേതൃത്വം നല്‍കും. 12.30 ന് മീന്‍ പിടുത്ത മത്സരവും 1 മണിയ്ക്ക് സിബിആര്‍ മേഖല കലാപരിപാടികളും 2 ന് ഉഴവൂര്‍ മേഖലാ കലാപരിപാടികളും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക മേള ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. മേളയുടെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌ക്കാരിക സിനിമാ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. തോമസ് ചാഴികാടന്‍ എം.പിയും ആന്റോ ആന്റണി എം.പിയും മുഖ്യാതിഥികളായി പങ്കെടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ ഐ.എ.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കാരിത്താസ് ഇന്‍ഡ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. പോള്‍ മൂഞ്ഞേലി, കോട്ടയം അതിരൂപത പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രകള്‍ച്ചര്‍ ഓഫീസര്‍ ഗീത വര്‍ഗ്ഗീസ്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ്് ജനറല്‍ റവ. സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേക്കണ്ടംകരിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 5 മണിയ്ക്ക് മലര്‍വാടി നാടോടി നൃത്ത മത്സരവും 6 മണിയ്ക്ക് തൊമ്മനും മക്കളും വടംവലികൂട്ടായ്മയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന വടംവലി മാമാങ്കവും നടത്തപ്പെടും. 6.45 ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന നാടകം ‘മഞ്ഞ് പെയ്യുന്ന മനസ്സ്’ അരങ്ങേറും.
നവംബര്‍ 23-ാം തീയതി ബുധനാഴ്ച ഭക്ഷ്യസുരക്ഷ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.00 ന് കൈപ്പുഴ മേഖലയുടെ കലാപരിപാടികളും 12.30 ന് താറാവ് പിടുത്ത മത്സരവും 12.45 ന് നടനരസം ഭരതനാട്യ മത്സരവും തുടര്‍ന്ന് തുഞ്ചാണി ചീകല്‍ മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന ഭക്ഷ്യസുരക്ഷദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടൊനുബന്ധിച്ച് ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് ഏറ്റവും മികച്ച സ്വാശ്രയസംഘത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌ക്കാര സമര്‍പ്പണം നടത്തപ്പെടും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ്, കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് ക…
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് കോട്ടയത്ത് പ്രസ്സ് മീറ്റ് സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ന്മാരായ ബബിത റ്റി. ജെസ്സില്‍, അനീഷ് കെ.എസ്, കെ.എസ്.എസ്.എസ് പുരുഷസ്വാശ്രയസംഘം ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് ഔസേപ്പ് എന്നിവര്‍ പ്രസ്സ് മീറ്റില്‍ പങ്കെടുത്തു