* കുടുംബ ശാക്തീകരണ പദ്ധതി പരിശീലന പരിപാടി
നിര്‍ദ്ധന കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന കുടുംബ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പുതിയ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലന പരിപാടിയാണ് നടത്തപ്പെടുക. തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ നൈപുണ്യ വികസനം, വിദ്യാഭ്യാസ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
* ഹൈടെക് കോഴി വളര്‍ത്തല്‍ പദ്ധതി രണ്ടാം ഘട്ട വിതരണോദ്ഘാടനം
ഭക്ഷ്യ സുരക്ഷയോടൊപ്പം ഉപവരുമാന മാര്‍ഗ്ഗങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.എസ്.എസ് വിഭാവനം ചെയ്തിരിക്കുന്ന ഹൈടെക് കോഴിവളര്‍ത്തല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 25 ഗുണഭോക്താക്കള്‍ക്ക് നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച് ഹൈടെക് കോഴിക്കൂടും ബി.വി 380 ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെയും ലഭ്യമാക്കും.
* ഭിന്നശേഷിയുള്ളവര്‍ക്കായുള്ള വരുമാന ക്ഷേമ പദ്ധതി ധന സഹായ വിതരണം
ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഇന്‍ഡ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുമാന പദ്ധതികള്‍ ചെയ്യുന്നതിനായുള്ള ധനസഹായ വിതരണമാണ് നടത്തപ്പെടുക.
* താറാവ് വളര്‍ത്തല്‍ പദ്ധതി രണ്ടാം ഘട്ടം ധനസഹായ വിതരണം
ഭക്ഷ്യസുരക്ഷയോടൊപ്പം വീടുകളോടു ചേര്‍ന്നുള്ള വരുമാന സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന താറാവ് വളര്‍ത്തല്‍ പദ്ധതിയുടെ രണ്ടാം ഘട്ട ധനസഹായ വിതരണമാണ് നടത്തപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് താറാവ് വളര്‍ത്തലിന് ധനസഹായം ലഭ്യമാക്കുന്നത്.
* തയ്യല്‍ മിത്രാപദ്ധതി രണ്ടാം ഘട്ടം വിതരണം
തയ്യല്‍ തൊഴില്‍ പ്രോത്സാഹനത്തിലൂടെ ഉപവരുമാന സാധ്യതകള്‍ തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.എസ്.എസ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനമാണ് നടത്തപ്പെടുക. തയ്യല്‍ ജോലികള്‍ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന മോട്ടറോടുകൂടിയ തയ്യല്‍ മെഷീനുകളാണ് വിതരണം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട 20 വനിതള്‍ക്ക് തയ്യല്‍ മെഷീനുകള്‍ ലഭ്യമാക്കും.
* കുടുംബശാക്തീകരണ പദ്ധതി പുതിയ പങ്കാളികളുടെ സംഗമവും പരിശീലന കളരിയും
പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്രഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന കുടുംബ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പുതിയ പങ്കാളികളുടെ സംഗമവും പദ്ധതി ഗുണഭോക്താക്കള്‍ക്കായുള്ള പരിശീലന കളരിയുമാണ് നടത്തപ്പെടുക