കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണവും
ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 58-ാമത് സ്ഥാപക ദിനാചരണവും കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാചരണ പൊതുസമ്മേളനത്തിന്റെയും ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് 500 കുടുംബങ്ങള്‍ക്ക് 1250 രൂപാ വീതം വിലയുള്ള ഭക്ഷ്യകിറ്റുകളും കെ.എസ്.എസ്.എസ് വിതരണം ചെയ്തു.
ഭിന്നശേഷിയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകളും
കല്ലറ ഗ്രാമപഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും ലഭ്യമാക്കി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകളും കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രതിരോധ കിറ്റുകളുടെയും കോണ്‍സന്‍ട്രേറ്ററിന്റെയും വിതരണം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.കല്ലറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് ഓക്‌സിജന്‍ കോണ്‍സന്‌ട്രേറ്റര്‍ ലഭ്യമാക്കിയത്.
വിദ്യാഭ്യാസക്ഷേമ പദ്ധതി ധനസഹായ
വിതരണം നടത്തപ്പെട്ടു
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന വിദ്യാഭ്യാസ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്.
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സജ്ജമാക്കി കെ.എസ്.എസ്.എസ്
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌സിജന്‍ കോണ്‍സന്‌ട്രേറ്ററിന്റെ സേവനം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നു. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യ കാരിത്താസ് ജര്‍മ്മനിയുടെ സഹകരണത്തോടെ ലഭ്യമാക്കിയ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററിന്റെ സേവനമാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുന്നത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ നിന്നും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഏറ്റുവാങ്ങി.
നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു
സെപ്റ്റംബര്‍ 2 നാളികേര ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രവര്‍ത്തനഗ്രാമങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കേര കര്‍ഷകരെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും തെങ്ങും തൈയും നല്‍കി ആദരിച്ചു.
കൃഷി പ്രോത്സാഹന പദ്ധതി ധനസഹായം ലഭ്യമാക്കി
കെ.എസ്.എസ്.എസ്
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കൃഷി സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട 50 കര്‍ഷകര്‍ക്കാണ് കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സബ്‌സിഡിയോടുകൂടിയുള്ള ധനസഹായം ലഭ്യമാക്കിയത്.
അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു
സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിക്കലും സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസ്സിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ദിനാചരണം സംഘടിപ്പിച്ചത്.
ഓണ്‍ലൈന്‍ പഠനത്തിന് അവസരം ഒരുക്കി
കെ.എസ്.എസ്.എസ് മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതി
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി 10 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കി. അമേരിക്കയിലെ ലോസാഞ്ചല്‍സ് സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് ചര്‍ച്ച് മിഷന്‍ ലീഗ്് യൂണിറ്റുമായി സഹകരിച്ച് ലഭ്യമാക്കിയ മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.
പി.എച്ച്.സികള്‍ക്ക് പള്‍സ്
ഓക്‌സീമിറ്ററുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ 14 പി.എച്ച്.സികള്‍ക്ക് പള്‍സ് ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പള്‍സ് ഓക്‌സീമിറ്ററുകളുടെ വിതരണോദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റലുകളിലേയ്ക്കായുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായുള്ള പി.പി.ഇ കിറ്റുകളുടെയും കോവിഡ് പ്രതിരോധ കിറ്റുകളുടെയും വിതരണം, ത്രിതല പഞ്ചായത്തുകള്‍ക്കായുള്ള ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണം തുടങ്ങിയ വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പി.എച്ച്.സികള്‍ക്ക് കെ.എസ്.എസ്.എസ് പള്‍സ് ഓക്‌സീമിറ്ററുകള്‍ ലഭ്യമാക്കിയത്.
ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. അരി, പഞ്ചസാര, ചെറുപയര്‍, കടല, ഗോതമ്പ് പൊടി, റവ, ചായപ്പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക് പൊടി, കടുക്, ജീരകം, ഉപ്പ്, കുക്കിംഗ് ഓയില്‍, കുളിസോപ്പ്, എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്.
ആട് വളര്‍ത്തല്‍ പദ്ധതി ധനസഹായം
വിതരണം ചെയ്തു
സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ വരുമാന സാധ്യതകള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് കടുത്തുരുത്തി, കൈപ്പുഴ, ഇടയ്ക്കാട്ട്, കിടങ്ങൂര്‍, ഉഴവൂര്‍, ചുങ്കം, മലങ്കര, കിടങ്ങൂര്‍, കടുത്തുരുത്തി എന്നീ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്കാണ് ആട് വളര്‍ത്തല്‍ പദ്ധതിയ്ക്കായി സബ്‌സിഡിയോടുകൂടി ധനസഹായം ലഭ്യമാക്കിയത്.
ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേള മൂന്നാം
ഘട്ടം വിതരണം നടത്തപ്പെട്ടു
കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേള മൂന്നാം ഘട്ടത്തിന്റെ വിതരണോദ്ഘാടനം നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ലോണ്‍മേള മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിവിധങ്ങളായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ചെയ്യുന്നതിന് പത്ത് ലക്ഷം രൂപായാണ് കെ.എസ്.എസ്.എസ് ലഭ്യമാക്കിയത്.
ഹരിതം കൃഷി പ്രോത്സാഹന പദ്ധതി
കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി
കൃഷി സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹരിതം കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഇടയ്ക്കാട്ട്, കടുത്തുരുത്തി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 40 കര്‍ഷകര്‍ക്കാണ് ഹരിതം പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കിയത്.
ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍
വിതരണം ചെയ്തു
സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കോവിഡ് അതിജീവനവും ഭക്ഷ്യ സുരക്ഷയും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴി വളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് കടുത്തുരുത്തി, കൈപ്പുഴ, ഇടയ്ക്കാട്ട്, കിടങ്ങൂര്‍, മലങ്കര, ഉഴവൂര്‍ എന്നീ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്ക് ശാസ്ത്രീയമായി നിര്‍മ്മിച്ച ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളുമാണ് ലഭ്യമാക്കിയത്.
അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്
ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസ്സിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സിന്റെയും സഹകരണത്തോടെ കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്. സമ്മേളനത്തോടനുബന്ധിച്ച് ഓണ്‍ ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ള കുട്ടിക്ക് മൊബൈല്‍ ഫോണും ലഭ്യമാക്കി.
കോവിഡ് പ്രതിരോധത്തിന് സഹായകമാകുന്ന അള്‍ട്രാവയലറ്റ് ഡിസ്ഇന്‍ഫെക്ഷന്‍ സാങ്കേതിക വിദ്യ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കി.
കോവിഡ് പ്രതിരോധത്തിന് ഏറെ സഹായകമാകുന്ന അള്‍ട്രാവയലറ്റ് ഡിസ്ഇന്‍ഫെക്ഷന്‍ സാങ്കേതിക വിദ്യയുടെ കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലിലുള്ള മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിന്റെ അംഗീകരത്തോടെ കോട്ടയം ജില്ലയിലെ ചിങ്ങവനത്തുള്ള ടിസിയോണ്‍ എച്ച്.എസ്.ഇ വികസിപ്പിച്ചെടുത്ത പ്യൂരിസോള്‍ യു.വി.സി എയര്‍ ഡിസ്ഇന്‍ഫെക്ഷന്‍ സിസ്റ്റമാണ് ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.
പരിശീലന പരിപാടി സംഘടിപ്പിച്ചു
പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബ ശാക്തീകരണ പദ്ധതിയിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
കാരുണ്യകിരണം പദ്ധതി ധനസഹായം ലഭ്യമാക്കി
അടിസ്ഥാന സൗകര്യവികസനത്തിനും തൊഴില്‍ നൈപുണ്യ വികസന പദ്ധതികള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യകിരണം പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം പശു, ആട്, കോഴി വളര്‍ത്തല്‍ തുടങ്ങിയ ചെറുകിട വരുമാന പദ്ധതികള്‍ക്കുമായിട്ടാണ് ധനസഹായം ലഭ്യമാക്കിയത്.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ ആദരിച്ചു
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ ആദരിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ മാര്‍ മാത്യു മൂലക്കാട്ട് മൊമന്റോ നല്‍കിയാണ് ആദരിച്ചത്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ്. നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.
കെ.എസ്.എസ്.എസ് വയോജനദിനാഘോഷം സംഘടിപ്പിച്ചു
അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസിന്റെ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വയോജന പ്രതിനിധികളെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വയോജനങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തപ്പെട്ടു.
മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്
കോവിഡ് അതിജീവനത്തിന്റെ ഭാഗമായി സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 20 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. തയ്യല്‍ ജോലികള്‍ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന ഉഷ കമ്പനിയുടെ മോട്ടറോടുകൂടിയ തയ്യല്‍ മെഷീന്‍ യൂണിറ്റുകളാണ് വിതരണം ചെയ്തത്. കെ.എസ്.എസ്.എസിന്റെ കിടങ്ങൂര്‍, കടുത്തുരുത്തി, ചുങ്കം, ഉഴവൂര്‍ എന്നീ മേഖലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 20 വനിതകള്‍ക്കാണ് മെഷീനുകള്‍ ലഭ്യമാക്കിയത്.
ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു
ഭിന്നശേഷിയുള്ളയുള്ളവരുടെ സമഗ്രഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. അരി, പഞ്ചസാര, ചെറുപയര്‍, കടല, ഗോതമ്പ് പൊടി, മല്ലിപ്പൊടി, മുളക് പൊടി, കുക്കിംഗ് ഓയില്‍, കുളി സോപ്പ്, അലക്ക് സോപ്പ്, മഞ്ഞള്‍പ്പൊടി, റവ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. ഭിന്നശേഷിയുള്ള വ്യക്തികളുള്ള 62 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്.
ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു
കോവിഡ് അതിജീവനത്തോടൊപ്പം ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങളിലൂടെ ഉപവരുമാന സാധ്യതകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴി വളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കിടങ്ങൂര്‍, കടുത്തുരുത്തി, ഉഴവൂര്‍, മലങ്കര എന്നീ മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് ശാസ്ത്രീയമായി നിര്‍മ്മിച്ച ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളും ലഭ്യമാക്കിയത്.
മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
ഒക്ടോബര്‍ 10 ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് സംഘടിപ്പിച്ച ദിനാചരണത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ കുട്ടികളുടെ മാതാപിതാക്കളും കെ.എസ്.എസ്.എസ് സ്വാശ്രയസംഘ പ്രതിനിധികളും പങ്കെടുത്തു. ദിനാചരണത്തോടുനബന്ധിച്ച് കോട്ടയം അതിരൂപത അംഗങ്ങളായ ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്‍, കോട്ടയം തഹസില്‍ദാര്‍ ലിറ്റിമോള്‍ തോമസ് എന്നിവരെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു.
ജനകീയ ആട് വളര്‍ത്തല്‍ പദ്ധതി
രണ്ടാം ഘട്ടം – ധനസഹായ വിതരണം നടത്തി
കോവിഡ് അതിജീവനത്തോടൊപ്പം സ്വയംപര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ജനകീയ ആട് വളര്‍ത്തല്‍ പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. കടുത്തുരുത്തി, മലങ്കര, കിടങ്ങൂര്‍, ചുങ്കം മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് ആട് വളര്‍ത്തല്‍ പദ്ധതിക്ക് ധനസഹായം ലഭ്യമാക്കിയത്.
മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കി
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി 10 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കി. കെയര്‍ ആന്റ് ഷെയര്‍ യു.എസ്.എയുമായി സഹകരിച്ച് ലഭ്യമാക്കിയ മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.
കാഴ്ച ദിനാചരണം സംഘടിപ്പിച്ചു
ഒക്ടോബര്‍ 14 ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാഴ്ച ദിനാചരണം സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. അന്ധത, കാഴ്ച വൈകല്യങ്ങള്‍ എന്നിവയില്‍ സാമൂഹ്യ ശ്രദ്ധ പതിപ്പിക്കുന്നതൊടൊപ്പം സാധ്യമാകുന്ന അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചത്.
ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു
ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസ്സിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സിന്റെയും സഹകരണത്തോടെ കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്.
പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കൂട്ടിക്കല്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി കോട്ടയം അതിരൂപത
പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി കോട്ടയം അതിരൂപത. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ദുരിതം നേരിട്ട ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കിയത്. പ്രളയ മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കു മാറ്റപ്പെട്ട പ്രദേശത്തെ ആളുകള്‍ക്ക് ഭക്ഷ്യകിറ്റുകളും കോവിഡ് പ്രതിരോധ കിറ്റുകളും ശുചീകരണ കിറ്റുകളും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കോട്ടയം അതിരൂപത സഹായ മെത്രന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിന്റെ നേതൃത്വത്തില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ പൂവഞ്ചി, കൂട്ടിക്കല്‍, ഏന്തയാര്‍, കാവാലി, ഇളങ്കാട്, പ്ലാപ്പള്ളി എന്നീ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തു.
ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമഗ്രശിക്ഷ കേരളാ സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. ഏകദിന പരിശീലന പരിപാടിയോടനുബന്ധിച്ച് അന്ധബധിര വൈകല്യം നേരിടുന്ന ആളുകളുടെ പ്രയാസങ്ങളെക്കുറിച്ചും അവകാശ സംരക്ഷണത്തെക്കുറിച്ചും ക്ഷേമ പദ്ധതികളെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു.
കുടുംബശാക്തീകരണ പദ്ധതി സംഗമവും പരിശീലനവും സംഘടിപ്പിച്ചു
പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സോവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബ ശാക്തീകരണ പദ്ധതിയിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ സംഗമവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെയും പരിശീലന പരിപാടിയുടെയും ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി ആറ് വര്‍ഷത്തേയ്ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി പ്രസ്തുത കുടുംബങ്ങളുടെ സമഗ്രവളര്‍ച്ച സാധ്യമാകത്തക്കവിധത്തിലാണ് കുടുംബ ശാക്തീകരണ പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്.