To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > News >

വിസ്മയ കാഴ്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള – ജനത്തിരക്ക് ഏറുന്നു

November 23, 2022
വിസ്മയ കാഴ്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള – ജനത്തിരക്ക് ഏറുന്നു

വിസ്മയ കാഴ്ചകള്‍ ഒരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്ക് ഏറുന്നു. മുറ-ജാഫര്‍വാദി ഇനത്തില്‍പ്പെട്ട ഭീമന്‍ പോത്തുകളായ സുല്‍ത്താന്റെയും മാണിക്യന്റെയും പ്രദര്‍ശനം, മെഡിക്കല്‍ എക്‌സിബിഷന്‍, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക വിളപ്രദര്‍ശനം, കലാ-കാര്‍ഷിക മത്സരങ്ങള്‍ പനംങ്കഞ്ഞി, എട്ടങ്ങാടിപുഴുക്ക് തുടങ്ങിയവയുടെ രുചികള്‍ സമ്മാനിക്കുന്ന പൗരാണിക ഭോജനശാല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസപ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പക്ഷിമൃഗാദികളെ ക്രമീകരിച്ചുകൊണ്ടുള്ള പെറ്റ് ഷോ, കലാസന്ധ്യകള്‍, പ്രദര്‍ശന വിപണന സ്റ്റോളുകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനം, വെഹിക്കിള്‍ എക്‌സ്‌പോ തുടങ്ങിവ കാണുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് മേളാങ്കണത്തില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.
കാര്‍ഷികമേളയുടെ രണ്ടാം ദിനത്തില്‍ നടത്തപ്പെട്ട ഭക്ഷ്യസുരക്ഷദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സാബു തോമസ് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തോടൊനുബന്ധിച്ച് ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് ഏറ്റവും മികച്ച സ്വാശ്രയസംഘത്തിന് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം കൃപ സൗഹൃദവേദി പുരുഷ സ്വാശ്രയസംഘം അറുനൂറ്റിമംഗലത്തിനും ഏഴുമണിക്കാറ്റ് പുരുഷ സ്വാശ്രയസംഘം ഏറ്റുമാനൂരിനും സമ്മാനിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, കോട്ടയം നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണ എസ്‌വിഎം, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Director Phone Number - 9495538063

Telephone: 0481 2790948, Office: 9400331281

Follow Us: